മഹാകുംഭമേളയില്‍ സ്ത്രീകള്‍ കുളിയ്ക്കുന്ന വീഡിയോ ചിത്രീകരിച്ച് വില്‍ക്കുന്നു; നടപടിയുമായി പോലീസ്

മഹാകുംഭമേളയില്‍ സ്ത്രീകള്‍ കുളിയ്ക്കുന്ന വീഡിയോ ചിത്രീകരിച്ച് വില്‍ക്കുന്നു; നടപടിയുമായി പോലീസ്

ഉത്തർപ്രദേശ്: മഹാകുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ച് വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഉത്തര്‍പ്രദേശ് പോലീസ്. ഇതുവരെ ഇത്തരത്തിലുള്ള 103 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും വീഡിയോകള്‍ ചില സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ അപ്ലോഡ് ചെയ്യുന്നതായി യുപി സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് സംഘം കണ്ടെത്തിയിരുന്നു.

12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേളയായതിനാൽ ദശലക്ഷക്കണക്കിന് പേരാണ് പ്രയാഗ് രാജ് നഗരത്തിലേക്ക് എത്തുന്നത്. ചില സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും ഗ്രൂപ്പുകളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും പോലീസ് വ്യക്തമായി. ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

TAGS: NATIONAL
SUMMARY: Videos, photos of women bathing at Maha Kumbh sold online, police crackdown

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *