നൈസ് റോഡിൽ വാഹനങ്ങൾക്ക് വേഗപരിധി നിശ്ചയിച്ചു

നൈസ് റോഡിൽ വാഹനങ്ങൾക്ക് വേഗപരിധി നിശ്ചയിച്ചു

ബെംഗളൂരു: നന്തി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എൻ്റർപ്രൈസസ് (നൈസ്) റോഡിൽ വാഹനങ്ങൾക്ക് വേഗപരിധി നിശ്ചയിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്. വാഹനമോടിക്കുന്നവരുടെ അശ്രദ്ധയുംnഅമിതവേഗതയും കാരണം നിരവധി അപകടങ്ങൾ നടന്നതിനാലാണ് തീരുമാനം. റോഡ് ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് കൂടിയാണ് നടപടിയെന്ന് ട്രാഫിക് പോലീസ് പറഞ്ഞു.

ഡ്രൈവർ സീറ്റ്‌ ഉൾപ്പെടെ (എം1 കാറ്റഗറി വാഹനങ്ങൾ) എട്ട് സീറ്റുകൾ ഉൾപ്പെടുന്ന മോട്ടോർ വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 120 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവർ സീറ്റിന് പുറമെ ഒമ്പതോ അതിലധികമോ സീറ്റുകളുള്ള മോട്ടോർ വാഹനങ്ങൾക്ക് വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കും.

മോട്ടോർ സൈക്കിളുകളുടെയും ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങളുടെയും വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. ഇതിനുപുറമെ, നൈസ് റോഡിൽ എല്ലാ ദിവസവും രാത്രി 10 മുതൽ പുലർച്ചെ 5 വരെ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഈ നിയന്ത്രണങ്ങൾ ഓഗസ്റ്റ് 2 മുതൽ പ്രാബല്യത്തിൽ വരുമെന്നും ട്രാഫിക് പോലീസ് വ്യക്തമാക്കി.

TAGS: KARNATAKA | NICE ROAD | SPEED LIMIT
SUMMARY: Speed limit set for vehicles on NICE Road to prevent accidents: Bengaluru Traffic Police

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *