ബെംഗളൂരുവിലെ നിശാപാർട്ടി; അറസ്റ്റിലായവരിൽ 75 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരുവിലെ നിശാപാർട്ടി; അറസ്റ്റിലായവരിൽ 75 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിശാപാർട്ടി നടത്തിയതിനെ തുടർന്ന് അറസ്റ്റിലായവരിൽ 75 പേർക്കെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഈ വർഷം മെയിലാണ് ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ ഫാംഹൗസിൽ നിശാപാർട്ടി നടന്നത്. പാർട്ടിയിൽ പങ്കെടുത്ത 100ലധികം പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഇവരിൽ 80ലധികം പേരെ പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിൽ 75 പേരുടെ പേരുകളാണ് പോലീസ് കുറ്റപത്രത്തിൽ നൽകിയിരിക്കുന്നത്.

ആന്ധ്രാപ്രദേശിൽ നിന്നുള്ള ഡിജെകളും തെലുങ്ക് നടി ഹേമയും ഉൾപ്പെടെ 100 ഓളം പേരാണ് പാർട്ടിയിൽ പങ്കെടുത്തത്. ഇവരുടെ രക്ത രക്ത സാമ്പിളുകളിൽ മയക്കുമരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ഇവരെയും സിസിബി അറസ്റ്റ് ചെയ്തിരുന്നു.

ജന്മദിനാഘോഷം എന്നുപറഞ്ഞ് ഹൈദരാബാദ് സ്വദേശി വാസുവാണ് പാർട്ടി സംഘടിപ്പിച്ചത്. പുലർച്ചെ മൂന്നോടെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസിന്റെ നർകോട്ടിക്സ് വിഭാഗം നടത്തിയ റെയ്ഡിൽ 17 എം.ഡി.എം.എ. ഗുളികകളും കൊക്കെയ്നും പിടിച്ചെടുത്തിരുന്നു.

TAGS: BENGALURU | RAVE PARTY
SUMMARY: Police file chargesheet against 75 people in Electronics City farmhouse rave party case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *