പിജിയിൽ വെച്ച് യുവതിയുടെ കൊലപാതകം; പോലീസ് കുറ്റപത്രം സമർപ്പിച്ചു

പിജിയിൽ വെച്ച് യുവതിയുടെ കൊലപാതകം; പോലീസ് കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ പിജിയിൽ വെച്ച് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. 1200 പേജുള്ള കുറ്റപത്രമാണ് പോലീസ് നൽകിയത്. ജൂലൈ 23നാണ് കൊലപാതകം നടന്നത്. കോറമംഗല പോലീസ് സ്‌റ്റേഷനിൽ ബിഎൻഎസ് പ്രകാരം രജിസ്റ്റർ ചെയ്ത കൊലപാതക കേസിലെ ആദ്യ കുറ്റപത്രമാണിത്.

കോറമംഗല വെങ്കട്ടറെഡ്ഡി ലേഔട്ടിലെ ഭാർഗവി സ്‌റ്റേയിംഗ് ഹോമിൽ താമസിച്ചിരുന്ന ബീഹാർ സ്വദേശിനി കൃതിയാണ് മരിച്ചത്. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്കുള്ളിൽ പ്രതിയായ അഭിഷേകിനെ പോലീസ് പിടികൂടിയിരുന്നു.

പിജിയുടെ മൂന്നാം നിലയിലേക്ക് കടന്നുകയറിയ പ്രതി യുവതിയെ മുറിയിൽ നിന്നും വലിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തറുക്കുകയും പലതവണ കുത്തിപ്പരുക്കേൽപ്പിക്കുകയുമായിരുന്നു.ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

പ്രതി അഭിഷേകിന്റെ പെൺസുഹൃത്ത് കൃതിയുടെ റൂം മേറ്റാണ്. ഇവർ തമ്മിലുള്ള പ്രശ്നങ്ങളിൽ കൃതി ഇടപെട്ടതാണ് അഭിഷേകിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിലുള്ളത്. കൊലപാതക ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത പ്രതി ഭോപ്പാലിലേക്ക് കടക്കുകയായിരുന്നു. ഇവിടെ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. കുറ്റപത്രത്തിൽ 85 സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

TAGS: BENGALURU | MURDER
SUMMARY: Koramangala PG inmate murder case: Police submit 1,200-page chargesheet

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *