കെഇഎയുടെ വ്യാജ വെബ്‌സൈറ്റുണ്ടാക്കി വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമം; പോലീസ് അന്വേഷണം

കെഇഎയുടെ വ്യാജ വെബ്‌സൈറ്റുണ്ടാക്കി വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമം; പോലീസ് അന്വേഷണം

ബെംഗളൂരു : കർണാടക എക്സാമിനേഷൻ അതോറിറ്റി (കെഇഎ) യുടെ വ്യാജ വെബ്‌സൈറ്റുണ്ടാക്കി പ്രൊഫഷണൽ കോഴ്‌സുകളിൽ ചേരുന്ന വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിച്ച കേസില്‍ പോലീസ് അന്വേഷണം തുടങ്ങി. കർണാടകയിലെ പൊതു പ്രവേശന പരീക്ഷകൾ നടത്തുന്ന കെഇഎയുടേതിനോട് സാമ്യമുള്ള വെബ്‌സൈറ്റാണ് വ്യാജമായി തയ്യാറാക്കിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കെഇഎ അധികൃതർ ബെംഗളൂരു സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.

കെഇഎയുടേതാണെന്ന് കരുതി വിദ്യാർഥികൾ നല്‍കുന്ന അവരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയാകാം വ്യാജ വെബ് സൈറ്റ് തയ്യാറാക്കിയതെന്ന് കെഇഎ അധികൃതര്‍ പറഞ്ഞു. വ്യാജവെബ്‌സൈറ്റിൽ കയറി വിവരങ്ങൾ നൽകി വഞ്ചിക്കപ്പെടരുതെന്നും കെഇഎ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
<br>
TAGS : FAKE WEBSITES, POLICE CASE,
SUMMARY : Attempt to collect student information by creating fake KEA website; Police investigation

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *