ഹംപിയിലെ കൂട്ടബലാത്സംഗം; ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

ഹംപിയിലെ കൂട്ടബലാത്സംഗം; ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

ബെംഗളൂരു: ഹംപിയിൽ വിദേശവനിതയെയും ഹോം സ്റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്ത കേസിലെ മൂന്നാമത്തെ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്. ഗംഗാവതി സ്വദേശിയായ നിർമ്മാണത്തൊഴിലാളിയാണ് കേസിലെ മൂന്നാം പ്രതി. ഇയാളെക്കുറിച്ചുള്ള മറ്റ്‌ വിവരങ്ങൾ ലഭ്യമല്ല. കേസിൽ മറ്റ്‌ രണ്ട് പ്രതികളായ സായ് മല്ലു, ചേതൻ സായ് എന്നിവരെ ശനിയാഴ്ച വൈകീട്ടോടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗംഗാവതി സായ് നഗർ സ്വദേശികളാണ് ഇരുവരും.

ഇവരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് മൂന്നാമത്തെ പ്രതിയ്ക്ക് വേണ്ടി തിരച്ചിൽ നടത്തുന്നത്. പെട്രോൾ അടുക്കാൻ 100 രൂപ ചോദിച്ചപ്പോൾ കൊടുക്കാതിരുന്നതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. സംഭവം നടന്ന സനാപൂർ തടാകത്തിന് സമീപത്തുള്ള ദുർഗമ്മ ക്ഷേത്രത്തിന് മുന്നിലെ സിസിടിവികളിൽ നിന്നാണ് പോലീസിന് നിർണായക തെളിവുകൾ കിട്ടിയത്. മൂന്ന് ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന ഇരകളുടെ മൊഴികളും നിർണായകമായി.

TAGS: KARNATAKA | RAPE
SUMMARY: Police probe on to nab third accused in gangrape

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *