ഭാര്യയുടെയും വീട്ടുകാരുടെയും പീഡനം; പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

ഭാര്യയുടെയും വീട്ടുകാരുടെയും പീഡനം; പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

ബെംഗളൂരു: ഭാര്യയുടെയും വീട്ടുകാരുടെയും പീഡനത്തിൽ മനംനൊന്ത് പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. കോൺസ്റ്റബിളായ എച്ച്.സി തിപ്പണ്ണയാണ് (34) മരിച്ചത്. ട്രെയിനിന് മുൻപിൽ ചാടിയാണ് ഇയാൾ ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാത്രി ഹീലാലിഗെ സ്റ്റേഷനും കാർമെലാരം ഹുസ​ഗുരു റെയിൽവേ ​ഗേറ്റിനും ഇടയിലായിരുന്നു സംഭവം.

തിപ്പണ്ണയുടെ പക്കൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഭാര്യയുടേയും ഭാര്യാപിതാവിന്റെയും പീഡനം സഹിക്കാൻ കഴിയാതെയാണ് മരിക്കാൻ തീരുമാനിച്ചതെന്ന് ആത്മഹത്യാക്കുറിപ്പിൽ തിപ്പണ്ണ പറഞ്ഞു. ഭാര്യയുടെ മാനസിക പീഡനത്തിൽ മനംനൊന്ത് ബെം​ഗളൂരുവിൽ ടെക്കിയായ യുവാവ് മരിച്ചതിന് പിന്നാലെയാണ് സമാനമായ മറ്റൊരു സംഭവവും റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

TAGS: BENGALURU | DEATH
SUMMARY: Bengaluru police officer dies by suicide amid mental pressure

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *