വാതുവെപ്പ് ആപ്പുകളുടെ പ്രചാരകരെന്ന് പരാതി; ചലച്ചിത്ര താരങ്ങള്‍ക്കെതിരെ കേസെടുത്ത് പോലീസ്

വാതുവെപ്പ് ആപ്പുകളുടെ പ്രചാരകരെന്ന് പരാതി; ചലച്ചിത്ര താരങ്ങള്‍ക്കെതിരെ കേസെടുത്ത് പോലീസ്

ഹൈദരാബാദ്: വാതുവെപ്പ് ആപ്പുകളുടെ പ്രചാരകരാണെന്ന പരാതിയില്‍ ചലച്ചിത്ര പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. റാണ ദഗ്ഗുബതി, പ്രകാശ് രാജ്, മഞ്ചു ലക്ഷ്മി, നിധി അഗർവാള്‍ അടക്കമുള്ള താരങ്ങള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരെ കൂടാതെ 11 സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാർക്കെതിരെയും ഹൈദരാബാദില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

ചലച്ചിത്ര പ്രവർത്തകർക്കെതിരെ മിയപൂർ പോലീസ് സ്റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർ രാജ്യത്തു നിലവിലുള്ള ചൂതാട്ട നിയമം ലംഘിച്ചതായി പോലീസ് ചൂണ്ടിക്കാട്ടി. വാതുവയ്പ്പ് ആപ്പുകള്‍ വഴി എളുപ്പത്തില്‍ പണം ഉണ്ടാക്കാമെന്ന സന്ദേശം നല്‍കി തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് ഇവർ തെറ്റായ പ്രതീക്ഷ നല്‍കിയെന്നും എഫ് ഐ ആറില്‍ പറയുന്നു. കേസില്‍ പ്രതിചേർക്കപ്പെട്ട സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസർമാരെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു തുടങ്ങി.

TAGS : LATEST NEWS
SUMMARY : Police register case against film stars for allegedly promoting betting apps

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *