വിദ്യാര്‍ഥിനിക്കുനേരെ നായ്ക്കുരണപ്പൊടി; പോലീസ് കേസെടുത്തു

വിദ്യാര്‍ഥിനിക്കുനേരെ നായ്ക്കുരണപ്പൊടി; പോലീസ് കേസെടുത്തു

കൊച്ചി: പത്താംക്ലാസുകാരിക്ക് നേരെ സഹപാഠികള്‍ നായ്ക്കുരണപ്പൊടി എറിഞ്ഞ സംഭവത്തില്‍ പോലീസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമാണ് കേസെടുത്തത്. തൃക്കാക്കര തെങ്ങോട് ഗവ. ഹൈസ്കൂളിലെ അധ്യാപകരെയും പെണ്‍കുട്ടിയുടെ സഹപാഠികളായ രണ്ട് പേരെയും പ്രതികളാക്കിയാണ് കേസെടുത്തത്.

കുട്ടിക്ക് മാനസിക പിന്തുണ നല്‍കിയില്ലെന്നതാണ് അധ്യാപകര്‍ക്കെതിരായ കുറ്റം. സഹപാഠികള്‍ നായ്ക്കുരണപ്പൊടി വിതറിയതിനെത്തുടർന്ന് കടുത്ത ആരോഗ്യ പ്രശ്നങ്ങളാണ് പത്താം ക്ലാസുകാരി നേരിടുന്നത്. അണുബാധയെത്തുടർന്ന് നടക്കാൻ പോലും കുട്ടി ബുദ്ധിമുട്ടുകയാണ്.

ഫെബ്രുവരി മൂന്നിന് ഐടി പരീക്ഷ കഴിഞ്ഞ് ക്ലാസ്മുറിയിലെത്തിയപ്പോള്‍ സഹപാഠികള്‍ കുട്ടിയുടെ ശരീരത്തില്‍ നായ്ക്കുരണച്ചെടിയുടെ കായ് ഇട്ടുവെന്നാണ് പരാതി. നായ്ക്കുരണപ്പൊടി സ്വകാര്യ ഭാഗങ്ങളിലടക്കം പുരണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞാണ് അധ്യാപകർ വിവരമറിഞ്ഞത്. കുട്ടിയുടെ അമ്മയെ അറിയിച്ചപ്പോള്‍ അമ്മ മറ്റൊരു വസ്ത്രവുമായി സ്കൂളിലെത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത്.

TAGS : LATEST NEWS
SUMMARY : Police register case against student for using dog pee powder

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *