പുഷ്പ 2 സ്ക്രീനിംഗിനിടെ യുവതി മരിച്ച സംഭവം; നടൻ അല്ലു അർജുന് പോലീസ് നോട്ടീസ്

പുഷ്പ 2 സ്ക്രീനിംഗിനിടെ യുവതി മരിച്ച സംഭവം; നടൻ അല്ലു അർജുന് പോലീസ് നോട്ടീസ്

ഹൈദരാബാദ്: പുഷ്‌പ 2 പ്രീമിയര്‍ ഷോയ്‌ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന് നോട്ടിസ് അയച്ച് ഹൈദരാബാദ് പോലീസ്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ചിക്കട്‌പള്ളി പോലീസിന് മുമ്പിൽ ഹാജരാകാനാണ് നിര്‍ദേശം.

ദില്‍ഷുഖ് നഗറിലുള്ള സന്ധ്യ തീയേറ്ററില്‍ പുഷ്‌പ പ്രീമിയര്‍ ഷോയ്‌ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന യുവതിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകന്‍ ഗുരുതര പരുക്കോടെ കോമയില്‍ ആവുകയും ചെയ്‌തു. പിന്നാലെ കുട്ടിയ്‌ക്ക് മസ്‌തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. രേവതിയ്‌ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ഒരുകൂട്ടം ആളുകള്‍ ഡിസംബര്‍ 22ന് അല്ലു അര്‍ജുന്‍റെ വീട് ആക്രമിച്ചിരുന്നു.

അതേസമയം രേവതിയുടെ കുടുംബത്തിന് പുഷ്‌പ സിനിമയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് 50 ലക്ഷം രൂപ കൈമാറി. യുവതിയുടെ ഭര്‍ത്താവ് ഭാസ്‌കറിനാണ് നിര്‍മാതാക്കള്‍ ചെക്ക് കൈമാറിയത്. അല്ലു അര്‍ജുനും യുവതിയുടെ കുടുംബത്തിന് സഹായം നല്‍കിയിരുന്നു.

TAGS: NATIONAL | ALLU ARJUN
SUMMARY: Hyd Police sents notice to aftor Allu Arjun

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *