ഇന്ത്യയൊട്ടാകെ വിവിധ കേസുകളിൽ  പ്രതികളായ ഛഡ്‌ഡി ഗ്യാങിനെ വെടിവെച്ച് കീഴ്പ്പെടുത്തി

ഇന്ത്യയൊട്ടാകെ വിവിധ കേസുകളിൽ പ്രതികളായ ഛഡ്‌ഡി ഗ്യാങിനെ വെടിവെച്ച് കീഴ്പ്പെടുത്തി

ബെംഗളൂരു: ഇന്ത്യയൊട്ടാകെ വിവിധ കേസുകളിൽ പ്രതികളായ ഛഡ്‌ഡി മോഷണ സംഘാംഗങ്ങളെ മംഗളൂരു പോലീസ് വെടിവച്ച് കീഴ്പ്പെടുത്തി. ബുധനാഴ്ച രാവിലെ മംഗളൂരു നഗരത്തിലെ മൽക്കി ബസ് സ്റ്റാന്റിന് സമീപത്തായിരുന്നു സംഭവം. നഗരത്തിലെ വീട്ടിൽ നടന്ന മോഷണ കേസിൽ ഇവരെ മംഗളൂരു പോലീസ് ചൊവ്വാഴ്ച പിടികൂടിയിരുന്നു.

മോഷണത്തിനായി ഉപയോഗിച്ച ഇരുമ്പുദണ്ഡ് ബസ് സ്റ്റാന്റ് പരിസരത്ത് ഇവർ ഉപേക്ഷിച്ചിരുന്നു. ഇതിന്റെ തെളിവെടുപ്പിനായാണ് നാലംഗ സംഘത്തെ പോലീസ് എത്തിച്ചത്. തെളിവെടുപ്പിനിടെ പ്രതികളിൽ രണ്ട് പേർ പൊലീസിനെ ആക്രമിച്ചു. ആക്രമണത്തിൽ എഎസ്ഐ വിനയ് കുമാർ, കോൺസ്റ്റബിൾ ശരത് എന്നിവർക്ക് പരുക്കേറ്റു.

കീഴടങ്ങാൻ ആവശ്യപ്പെട്ട് പോലീസ് ആകാശത്തേക്ക് ആദ്യം വെടി വച്ചെങ്കിലും പ്രതികൾ കീഴടങ്ങിയില്ല. തുടർന്ന് പ്രതികളുടെ മുട്ടിന് താഴെ വെടിവയ്‌ക്കുകയായിരുന്നുവെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മിഷണർ അനുപം അഗർവാൾ അറിയിച്ചു. പരുക്കേറ്റ രണ്ട് പ്രതികളെയും മംഗളൂരുവിലെ വെൻലോക്ക് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

TAGS: KARNATAKA | CHADDI GANG
SUMMARY: Chaddi gang members shot at while fleeing from police

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *