പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; ഗോവധ കേസിലെ പ്രതിയെ വെടിവെച്ച് വീഴ്ത്തി

പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; ഗോവധ കേസിലെ പ്രതിയെ വെടിവെച്ച് വീഴ്ത്തി

ബെംഗളൂരു: പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഗോവധക്കേസ് പ്രതിയെ വെടിവെച്ച് പിടികൂടി. ഹൊന്നാവറിലാണ് സംഭവം. ടോങ്ക സ്വദേശിയായ മൊഹമ്മദ് ഫൈസാൻ ഹസൻ കാവ്കയ്ക്ക് നേരെയാണ് പോലീസ് വെടിവെച്ചത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പോലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർഥം വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഉത്തര കന്നഡ സാൽകോ ഗ്രാമത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഗോവധക്കേസിലെ പ്രതിയാണ് ഫൈസാൻ. ഇയാൾ നിലവിൽ കാർവാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഫൈസാനും കൂട്ടാളികളും ഗർഭിണിയായ പശുവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

ഇയാളും സുഹൃത്തുക്കളും ചേർന്ന് പശുവിന്റെ തലയറുത്ത് വയറുതുറന്ന് ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തതായി പോലീസ് പറഞ്ഞു. കേസിൽ അഞ്ചോളം പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉത്തര കന്നഡ എസ്പി നാരായൺ എം. പറഞ്ഞു. മാംസത്തിനായാണ് പശുവിനെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. കേസിലെ പ്രതികളായ മറ്റുള്ളവരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.

TAGS: KARNATAKA | SHOOTOUT
SUMMARY: Karnataka cops shoot at cow slaughter accused in self-defence

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *