കടുവാ ദൗത്യം; പഞ്ചാരക്കൊല്ലിയില്‍ ഡി.എഫ്.ഒയുടെ വാര്‍ത്തസമ്മേളനം പോലീസ് തടഞ്ഞു, വാക്കുതര്‍ക്കം

കടുവാ ദൗത്യം; പഞ്ചാരക്കൊല്ലിയില്‍ ഡി.എഫ്.ഒയുടെ വാര്‍ത്തസമ്മേളനം പോലീസ് തടഞ്ഞു, വാക്കുതര്‍ക്കം

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയെ കണ്ടെത്താൻ നടത്തുന്ന തിരച്ചിലിനെ കുറിച്ച് വിശദീകരിക്കവേ വയനാട് ഡിഎഫ്ഒയുടെ പ്രതികരണം തടസ്സപ്പെടുത്തി പോലീസ്. ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ മാധ്യമങ്ങളോട് ഇന്നത്തെ തിരച്ചിൽ നടപടികൾ വിശദീകരിക്കുന്നതിനിടയില്‍ കയറിയ മാനന്തവാടി എസ്.എച്ച്.ഒ അഗസ്റ്റിന്‍ അദ്ദേഹത്തെ തടസ്സപ്പെടുത്തുകയും മാധ്യപ്രവര്‍ത്തകരെ അപമാനിക്കുന്ന രീതിയില്‍ ഇടപെടുകയുമായിരുന്നു.

അതേസമയം നടപടിക്രമങ്ങൾ വിശദീകരിക്കുന്നത് തടഞ്ഞതിന് എന്താണ് കാരണമെന്നതിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ പോലീസും വിശദീകരണം നൽകിയിട്ടില്ല. ജനങ്ങള്‍ ഒന്നടങ്കം ഭീതിയിലും ആശങ്കയിലും കഴിയുന്ന സാഹചര്യത്തില്‍ ഇന്നത്തെ ദൗത്യത്തിന്റെ കാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു ഡി.എഫ്.ഒ. ഇതിനിടയിലാണ് ലൈവിലേക്ക് ഇടിച്ചുകയറി മാനന്തവാടി എസ്.എച്ച്.ഒ പ്രകോപകരമായ ഡി.എഫ്.ഒയെ തടസ്സപ്പെടുത്തിയത്. ഡി.എഫ്.ഒയെ മാധ്യമങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താനും എസ്.എച്ച്.ഒ ശ്രമിച്ചു. ഇന്നിവിടെ ലൈവും വാര്‍ത്താ സമ്മേളനവുമൊന്നുമില്ലെന്ന് പറഞ്ഞാണ് എസ്.എച്ച്.ഒ മാധ്യമങ്ങളെ തടഞ്ഞത്. ഇതോടെ എസ്.എച്ച്.ഒയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമായി. എന്തിനാണ് സംസാരം തടസ്സപ്പെടുത്തിയത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായി മറുപടി പറയാന്‍ എസ്.എച്ച്.ഒ തയ്യാറായില്ല.

പഞ്ചാരക്കൊല്ലി സ്വദേശിനി രാധയെ കടുവ കൊന്നുതിന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. അതിനിടെ പഞ്ചാരക്കൊല്ലിയിലെ വീടിനു പിറകിൽ ശനിയാഴ്ച വൈകീട്ടും കടുവയെത്തി. പ്രിയദർശിനി എസ്റ്റേറ്റിലേക്ക് കടക്കുന്ന വീടിനു പിന്നിലാണ് കടുവയെ കണ്ടത്. തുടർന്ന് വനം വകുപ്പ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
<BR>
TAGS : WAYANAD,
SUMMARY : Police stopped DFO’s press conference in Panjarakolli

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *