രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ആയുധലൈസൻസ് റദ്ദാക്കിയേക്കും

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ആയുധലൈസൻസ് റദ്ദാക്കിയേക്കും

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതി നടൻ ദർശൻ തോഗുദീപയുടെ ആയുധം ലൈസൻസ് റദ്ദാക്കാനൊരുങ്ങി സിറ്റി പോലീസ്. നടൻ നിലവിൽ ജാമ്യത്തിലാണ്. രണ്ടാഴ്ച മുമ്പ്, കൈവശമുള്ള തോക്ക് ആർ.ആർ. നഗർ പോലീസ് സ്റ്റേഷനിൽ സമർപ്പിക്കാൻ നടന് നോട്ടീസ് നൽകിയിരുന്നു. എന്നിരുന്നാലും,ഇതിനോട് നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ഇതുവരെ ആയുധം സമർപ്പിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

ഇതേതുടർന്നാണ് ആയുധലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ പോലീസ് സ്വീകരിക്കുന്നത്. ആയുധം കൈമാറണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഡെപ്യൂട്ടി പോലീസ് കമ്മീഷണറും (അഡ്മിനിസ്ട്രേഷൻ) നോട്ടീസ് അയച്ചിരുന്നു. രേണുകസ്വാമി കൊലക്കേസിൽ ദർശന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് നോട്ടീസ് അയച്ചത്.പ്രതി ജാമ്യത്തിലിറങ്ങിയതിനാൽ തോക്ക് ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും, ഇക്കാരണത്താലാണ് നടപടിയെന്നും പോലീസ് വ്യക്തമാക്കി.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: City police to cancel actor Darshans fire arm license

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *