പ്രായപൂർത്തിയാകാത്തവരെ വാഹനമോടിക്കാൻ അനുവദിക്കുന്നവർക്കെതിരെ കേസെടുക്കും

പ്രായപൂർത്തിയാകാത്തവരെ വാഹനമോടിക്കാൻ അനുവദിക്കുന്നവർക്കെതിരെ കേസെടുക്കും

ബെംഗളൂരു: പ്രായപൂർത്തിയാകാത്തവരെ വാഹനമോടിക്കാൻ അനുവദിക്കുന്ന വാഹന ഉടമകൾക്കും രക്ഷിതാക്കൾക്കുമെതിരെ കേസെടുക്കുമെന്ന് മുന്നറിയിപ്പുമായി ബെംഗളൂരു സിറ്റി പോലീസ്. അടുത്തിടെ പൂനെയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഓടിച്ച പോർഷെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതോ, പ്രായപൂർത്തിയാകാത്തതോ ആയവർക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്കോ ​​വാഹന ഉടമകൾക്കോ ​​തടവുശിക്ഷ ലഭിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.

സാധാരണയായി ഇത്തരം കേസുകളിൽ മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം പിഴ ഈടാക്കുകയും ജാമ്യ ബോണ്ടുകൾ നൽകുകയും ചെയ്യുമായിരുന്നു. എന്നാൽ നിലവിൽ ഈ സമീപനത്തിന് മാറ്റം വരുത്തിയതായി അദ്ദേഹം പറഞ്ഞു.

പുതുക്കിയ മോട്ടോർ വെഹിക്കിൾ നയമനുസരിച്ച്, പ്രായപൂർത്തിയാകാത്ത ഒരാൾ അപകടമുണ്ടാക്കിയാൽ, അവരെ ജുവനൈൽ നിയമപ്രകാരം അറസ്റ്റ് ചെയ്യും. വാഹന ഉടമയും നിയമനടപടിക്ക് വിധേയനാകും. കുറ്റകൃത്യങ്ങൾ തടയുന്നതിനായി അടുത്തിടെ നടന്ന ഉന്നതതല പോലീസ് യോഗത്തിലാണ് കർശന നടപടികൾ തീരുമാനിച്ചത്.

TAGS: BENGALURU UPDATES, ACCIDENT
KEYWORDS: Bengaluru police to take stringent action against those giving vehicles to minors

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *