ഏഴ്‌ സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്‌ അവസാനിച്ചു;  വോട്ടെണ്ണല്‍ 13 ന്‌

ഏഴ്‌ സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്‌ അവസാനിച്ചു; വോട്ടെണ്ണല്‍ 13 ന്‌

ന്യൂഡൽഹി: ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് അവസാനിച്ചു. പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്‌, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, തമിഴ്‌നാട്‌, മധ്യപ്രദേശ്‌, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കാണ്‌ തിരഞ്ഞെടുപ്പ്‌ നടന്നത്‌. ബംഗാളിലെ നാലും ഹിമാചലിലെ മൂന്നും ഉത്തരാഖണ്ഡിലെ രണ്ടും പഞ്ചാബ്‌, തമിഴ്‌നാട്‌, മധ്യപ്രദേശ്‌, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളുമാണ്‌ ജനവിധി തേടിയത്‌.

ബംഗാളിലെ റായ്‌ഗഞ്ച്‌, റാണാഘട്ട്‌ ദക്ഷിൺ, ബാഗ്‌ഡ, മണിക്‌താല, ഹിമാചലിലെ ദെഹ്‌ര, ഹമീർപ്പുർ, നാലാഗഡ്‌, ഉത്തരാഖണ്ഡിലെ ബദരീനാഥ്‌, മൻഗ്ലൗർ, ബീഹാറിലെ രൂപൗലി, തമിഴ്‌നാടിലെ വിക്രവന്ധി, പഞ്ചാബിലെ ജലന്ധർ വെസ്‌റ്റ്‌, മധ്യപ്രദേശിലെ അമർവാര എന്നീ നിയമസഭാ മണ്ഡലങ്ങളാണ്‌ ബുധനാഴ്‌ച ബൂത്തിലേക്കെത്തിയത്‌. വിക്രമണ്ഡിയിലാണ്‌ ഏറ്റവും കൂടുതൽ പോളിങ്‌ രേഖപ്പെടുത്തിയത്‌. 77.73% ശതമാനം പോളിങ്. ഏറ്റവും കുറവ് 47.68% പോളിങ് രേഖപ്പെടുത്തിയത്‌ ബദ്രിനാഥിലും. ബംഗാളിലെ മണിക്‌താലയിൽ 51.39 ശതമാനം വോട്ട്‌ രേഖപ്പെടുത്തി.

നിലവിലെ എംഎൽഎമാരുടെ മരണവും വിവിധ പാർട്ടികളിൽ നിന്നുള്ള രാജിയും കാരണം ഒഴിവു വന്നതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ജൂലൈ 13നാണ് വോട്ടെണ്ണൽ.
<br>
TAGS : BY ELECTION
SUMMARY : Polling for 13 assembly constituencies in seven states has ended; Counting of votes on 13

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *