പൂജാ ബംബര്‍ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ കണ്ടെത്തി

പൂജാ ബംബര്‍ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ കണ്ടെത്തി

കൊല്ലം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ പൂജാ ബമ്പർ അടിച്ചത് കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്. കൊല്ലത്തെ ജയകുമാർ ലോട്ടറീസില്‍ നിന്ന് ദിനേശ് കുമാർ എടുത്ത പത്ത് ടിക്കറ്റുകളിലൊന്നിനാണ് ഒന്നാം സമ്മാനമായ 12 കോടി. JC 325526 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.

ഒന്നാം സമ്മാനം തനിക്കാണെന്ന് ഇന്നലെ തന്നെ അറിഞ്ഞിരുന്നുവെന്ന് ദിനേശ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷമാണ് ദിനേശ് ഇന്ന് ലോട്ടറി ഏജൻസിയിലേക്കെത്തിയത്. ബമ്പർ സ്ഥിരമായി എടുക്കുന്നയാളാണ് താനെന്ന് ദിനേശ് പറഞ്ഞു. ഫാം നടത്തുകയാണ് ദിനേശ് കുമാർ. ഭാര്യ രശ്മി, മകൻ ധീരജ്, മകള്‍ ധീരജ എന്നിവർക്കൊപ്പമാണ് ദിനേശ് കുമാർ ലോട്ടറി ഏജൻസിയിലെത്തിയത്.

മാലയിട്ട് ബൊക്ക നല്‍കി പൊന്നാടയണിയിച്ചാണ് ദിനേശിനെ ലോട്ടറി സെന്ററിലുള്ളവര്‍ സ്വീകരിച്ചത്. തലപ്പാവും അദ്ദേഹത്തെ അണിയിച്ചു. 39 ലക്ഷം പൂജാ ബമ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. ബമ്പർ സമ്മാനത്തിന് പുറമേ അഞ്ച് പേര്‍ക്ക് ഒരു കോടിവീതമാണ് രണ്ടാം സമ്മാനം. ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം 10 ലക്ഷംരൂപയാണ് മൂന്നാം സമ്മാനം.

TAGS : LATEST NEWS
SUMMARY : Pooja Bamber has found the lucky winner of the first prize

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *