പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

പൂഞ്ച് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം സൈന്യം പുറത്ത് വിട്ടു. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ ഇനാം നല്‍കുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഭീകരർക്കായുള്ള തെരച്ചില്‍ സൈന്യം തുടരുകയാണ്. ചൈനീസ് സഹായത്തോടെ പാക് ഭീകരർ ആണ് പൂഞ്ച് ഭീകരാക്രമണത്തിന് പിന്നിലെന്നാണ് ലഭിച്ചിരിക്കുന്ന സൂചന.

ചൈനീസ് നിർമിത സ്റ്റീല്‍ കോർ ബുള്ളറ്റുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചിട്ടുള്ളത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് സൈബർ വാർഫയർ വിദഗ്ധർ കഴിഞ്ഞ ആഴ്ച പാകിസ്താൻ സൈന്യത്തിന്റെ സ്ട്രാറ്റജിക് പ്ലാനിങ് ഡിവിഷൻ സന്ദർശിച്ചിരുന്നത് ഈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമായാണ് എന്നാണ് കരുതപ്പെടുന്നത്.

അതേസമയം, ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വ്യോമസേന സൈനികന് വിക്കി പഹാഡെയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മധ്യപ്രദേശിലെ ചിന്ദ്വാരയിലെ വിമാനത്താവളത്തില്‍ ഔദ്യോഗിക ബഹുമതികള്‍ നല്‍കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *