ഫ്രാൻസിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി

ഫ്രാൻസിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി

വത്തിക്കാൻ: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. എന്നാല്‍ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണെന്നും വത്തിക്കാൻ വ്യക്തമാക്കി.

കുറഞ്ഞ അളവിലാണെങ്കിലും മാർപാപ്പയ്ക്ക് ഇപ്പോഴും ഓക്‌സിജൻ നല്‍കുന്നുണ്ട്. നേരിയ വൃക്ക തകരാറില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃതർ പറയുന്നത്. മാർപാപ്പ സാധാരണഗതിയില്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആശുപത്രി മുറിയില്‍ എഴുന്നേറ്റു നടക്കാൻ കഴിയുന്നുണ്ടെന്നും ഒരു വത്തിക്കാൻ ഉദ്യോഗസ്ഥൻ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം ജോലി പുനരാരംഭിച്ചു.

വൈകുന്നേരം ഗാസയിലെ കത്തോലിക്കാ ഇടവകയിലേക്ക് ഒരു ഫോണ്‍ സന്ദേശം അയച്ചു. ഇസ്രായേല്‍-ഹമാസ് യുദ്ധകാലത്ത് പതിവായി ഇത് ചെയ്തിട്ടുണ്ടെന്നും വത്തിക്കാൻ ഇന്നലെ പുറത്തിറക്കിയ പ്രസ്‌താനവനയില്‍ പറഞ്ഞിരുന്നു. ഞായറാഴ്ച രാത്രി അദ്ദേഹം നന്നായി ഉറങ്ങിയെന്നും വിശ്രമം തുടരുകയാണെന്നും വത്തിക്കാൻ വ്യക്തമാക്കി.

TAGS : LATEST NEWS
SUMMARY : Pope Francis’ health condition shows slight improvement

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *