ബ്രോങ്കൈറ്റിസ് ബാധ; ഫ്രാൻസിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബ്രോങ്കൈറ്റിസ് ബാധ; ഫ്രാൻസിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വത്തിക്കാൻ: ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ ചികിത്സയ്ക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ശ്വാസംമുട്ടല്‍ അലട്ടിയിരുന്നു.

ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് തന്റെ പ്രസംഗങ്ങള്‍ വായിക്കാൻ മാർപാപ്പ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ചെറുപ്പത്തില്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് മാർപാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. ശൈത്യകാലത്ത് ബ്രോങ്കൈറ്റിസ് നേരത്തെയും പോപ്പിനെ അലട്ടാറുണ്ട്. വാക്കറോ വീല്‍ ചെയറോ ഉപയോഗിച്ചാണ് അദ്ദേഹം തന്റെ അപ്പാർട്ട്‌മെന്റില്‍ സഞ്ചരിക്കാറുള്ളത്. അടുത്തിടെ രണ്ട് തവണ വീണ പോപ്പിന് കൈക്കും താടിക്കും പരുക്കേറ്റിരുന്നു.

TAGS : LATEST NEWS
SUMMARY : Pope Francis hospitalized with bronchitis

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *