നിർത്തിയിട്ട ട്രെയിനിൽ സ്ത്രീക്ക് ലൈംഗിക പീഡനം: പോർട്ടർ അറസ്റ്റിൽ

നിർത്തിയിട്ട ട്രെയിനിൽ സ്ത്രീക്ക് ലൈംഗിക പീഡനം: പോർട്ടർ അറസ്റ്റിൽ

മുംബൈ : നിർത്തിയിട്ട ട്രെയിനിൽ സ്ത്രീക്ക് നേരെ ലൈം​ഗിക പീഡനം. കേസിൽ പോർട്ടറെ അറസ്റ്റ് ചെയ്തു. മുംബൈയിലെ ബാന്ദ്ര ടെർമിനസിലെ ട്രെയിന്‍ കോച്ചിൽ ശനിയാഴ്ച രാത്രിയായിരുന്നു അതിക്രമം. ഹരിദ്വാറിൽനിന്നു ബന്ധുവിനൊപ്പം എത്തിയതാണ് 55 വയസ്സുള്ള സ്ത്രീ. എതിർക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ബലപ്രയോഗം നടത്തിയെന്നും സ്ത്രീയുടെ ബന്ധു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

ബാന്ദ്ര ടെർമിനസിൽ എത്തിയ സ്ത്രീ മറ്റൊരു പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ കയറിയപ്പോഴായിരുന്നു സംഭവം. സ്ത്രീ ട്രെയിനിൽ കയറുന്നത് ശ്രദ്ധിച്ച പോർട്ടർ പിന്നാലെയെത്തി ലൈം​ഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ റെയിൽവേയും അന്വേഷണം പ്രഖ്യാപിച്ചു.
<BR>
TAGS : SEXUAL HARASSMENT
SUMMARY : Porter arrested for sexually assaulting woman on stopped train

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *