ഔട്ടർ റിങ് റോഡിൽ കുഴി രൂപപ്പെട്ടു

ഔട്ടർ റിങ് റോഡിൽ കുഴി രൂപപ്പെട്ടു

ബെംഗളൂരു: മാറത്തഹള്ളിക്ക് സമീപം കാർത്തിക് നഗർ ഔട്ടർ റിങ് റോഡിലെ സർവീസ് റോഡിൽ കുഴി രൂപപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കാർത്തിക് നഗറിൽ മെട്രോ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനു സമീപമാണ് കുഴി രൂപപ്പെട്ടത്. കുഴി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ട്രാഫിക് പോലീസ് ബിഎംആർസിഎല്ലിനെ വിവരം അറിയിക്കുകയും, പ്രദേശത്തെ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു.

ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയും മെട്രോ പില്ലർ നിർമാണവുമാണ് സംഭവത്തിന്‌ കാരണമായതെന്ന് പോലീസ് പറഞ്ഞു. റോഡ് പുനസ്ഥാപിക്കൽ ജോലി പുരോഗമിക്കുകയാണെന്ന് ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം. എൻ. അനുചേത് പറഞ്ഞു.

അതേസമയം ശാന്തി നഗർ ഡബിൾ റോഡിലും സമാനമായ കുഴി രൂപപെട്ടു. ഗുണനിലവാരമില്ലാത്ത നിർമാണ പ്രവൃത്തിയാണ് റോഡ് തകരാൻ കാരണമായതെന്ന് പ്രദേശവാസികൾ ആരോപിച്ചു. വിഷയത്തിൽ ബന്ധപ്പെട്ട എഞ്ചിനീയർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

TAGS: BENGALURU | ROADS
SUMMARY: Portion of Bengaluru outer ring road caves down

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *