ദിവ്യ എസ് അയ്യരുടെ പോസ്റ്റ്; അശ്ലീല കമന്റിട്ട ദളിത് കോൺ​ഗ്രസ് നേതാവിന് സസ്പെൻഷൻ

ദിവ്യ എസ് അയ്യരുടെ പോസ്റ്റ്; അശ്ലീല കമന്റിട്ട ദളിത് കോൺ​ഗ്രസ് നേതാവിന് സസ്പെൻഷൻ

കൊച്ചി: ദിവ്യ എസ് അയ്യർ ഐഎഎസിനെതിരെ സമൂഹമാധ്യമത്തിൽ അശ്ലീല കമന്റിട്ട ദലിത് കോൺഗ്രസ് നേതാവിനെതിരെ നടപടി. ദലിത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ടി.കെ പ്രഭാകരനെ സസ്പെൻഡ് ചെയ്തു. “ദിവ്യയ്ക്ക് ഔചിത്യബോധമില്ല” എന്ന വിഎം സുധീരന്റെ ഫേസ്ബുക്ക് കമന്റിന് താഴെയാണ്, എറണാകുളം കാഞ്ഞിരമറ്റം സ്വദേശി ടികെ പ്രഭാകരൻ അശ്ലീല പരാമർശം നടത്തിയത്.

ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയും ജില്ലാ കമ്മിറ്റിക്ക് പരാതി ലഭിക്കുകയും ചെയ്തിരുന്നു. ഇതിൽ അന്വേഷണം നടത്തിയ ശേഷമാണ് നടപടി. ഇത്തരം പ്രവർത്തികൾ അംഗീകരിക്കാനാവില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.

കഴിഞ്ഞവർഷവും മറ്റൊരു സംഭവത്തിൽ പ്രഭാകരൻ അശ്ളീല പരാമർശങ്ങൾ നടത്തുകയും പാർട്ടി നടപടിക്ക് വിധേയനാവുകയും ചെയ്തിരുന്നു. പിന്നീട് ഇത് ആവർത്തിക്കില്ലെന്ന ഉറപ്പിൽ നടപടി പിൻവലിച്ചു. എന്നാൽ വീണ്ടും ആവർത്തിച്ചതോടെയാണ് സസ്‌പെൻഡ് ചെയ്തത്.

അതേസമയം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പ്രശംസിച്ച് ദിവ്യ എസ് അയ്യര്‍ പങ്കുവച്ച സമൂഹമാധ്യമ കുറിപ്പിനെതിരെ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിജില്‍ മോഹന്‍ പരാതി നല്‍കി. സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരനും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ക്കുമാണ് പരാതി നല്‍കിയത്. ദിവ്യ എസ് അയ്യര്‍ ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
<BR>
TAGS : DIVYA S IYER | SUSPENSION
SUMMARY : Post by Divya S Iyer; Dalit Congress leader suspended for obscene comments

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *