തപാല്‍ വോട്ടുകള്‍ പൊട്ടിച്ച്‌ തിരുത്തിയിട്ടുണ്ട്; ജി.സുധാകരന്റെ വെളിപ്പെടുത്തല്‍

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച്‌ തിരുത്തിയിട്ടുണ്ട്; ജി.സുധാകരന്റെ വെളിപ്പെടുത്തല്‍

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച്‌ തിരുത്തിയിട്ടുണ്ടെന്ന് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരന്‍റെ വെളിപ്പെടുത്തല്‍. ഈ സംഭവത്തില്‍ ഇനി തിരഞ്ഞെടുപ്പ് കമ്മിഷന്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിലാണു സുധാകരന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

”സിപിഎമ്മിന്റെ സര്‍വീസ് സംഘടനയായ കെഎസ്ടിഎയുടെ നേതാവായിരുന്ന കെ വി ദേവദാസ് ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാന്‍. ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ച്‌ ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്. അന്നു സിപിഎം സര്‍വീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടില്‍ 15% ദേവദാസിന് എതിരായിരുന്നു”. 1989ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ചാണു സുധാകരന്റെ പരാമര്‍ശം.

ഇലക്ഷന് പോസ്റ്റല്‍ ബാലറ്റ് ചെയ്യുമ്പോൾ ഞങ്ങളത് പൊട്ടിക്കും എന്ന് സുധാകരൻ പറയുന്ന വീഡിയോ ഭാഗമാണ് പുറത്തുവന്നിരിക്കുന്നത്. 1989ല്‍ കെ വി ദേവദാസ് മത്സരിച്ചു. അന്ന് പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച്‌ തിരുത്തി. ചില എൻജിഒ യൂണിയൻകാർ എതിർ സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്നവരുണ്ട്. അന്ന് 15% സ്ഥാനാർഥികളും വോട്ട് ചെയ്തത് എതിർ സ്ഥാനാർഥിക്കാG യിരുന്നു എന്നായിരുന്നു സുധാകരന്റെ ഏറ്റുപറച്ചില്‍.

TAGS : G SUDHAKARAN
SUMMARY : Postal votes have been tampered with and corrected; G. Sudhakaran’s revelation

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *