പോത്തൻകോട് വയോധികയുടെ മരണം കൊലപാതകം; പ്രതി പിടിയില്‍

പോത്തൻകോട് വയോധികയുടെ മരണം കൊലപാതകം; പ്രതി പിടിയില്‍

തിരുവനന്തപുരം: പോത്തൻകോട് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പോത്തൻകോട് സ്വദേശി തൗഫിക് എന്നയാളാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനില്‍ തങ്കമണി (65) ആണ് മരിച്ചത്. രാവിലെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് തങ്കമണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി ശരീരത്തില്‍ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.

പുല‍ർച്ചെ പൂ പറിക്കാൻ പോയിരുന്നു തങ്കമണിയെന്നാണ് നിഗമനം. മൃതദേഹത്തിന് സമീപത്ത് ചെമ്പരത്തി അടക്കം പൂക്കള്‍ കിടപ്പുണ്ട്. തങ്കമണിയുടെ കാതിലുണ്ടായിരുന്ന കമ്മല്‍ നഷ്‌ടപ്പെട്ടിരുന്നു. ഇതെല്ലാമാണ് മരണം കൊലുപാതകമാണെന്ന് നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്.

TAGS : CRIME
SUMMARY : Pothankod elderly woman’s death murder; Accused in custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *