അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും

അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും

ബെംഗളൂരു: അടുത്ത ഏതാനും ദിവസങ്ങളിൽ നഗരത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും.

ജൂൺ 8ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ക്വീൻസ് റോഡ്, തിമ്മയ്യ റോഡ്, മില്ലേഴ്‌സ് റോഡ്, കണ്ണിംഗ്ഹാം റോഡ്, അലി അസ്കർ റോഡ്, ചാന്ദിനി ചൗക്ക്, മില്ലർ ടാങ്ക് ബണ്ട് റോഡ്, ബാംബൂ ബസാർ റോഡ്, ബ്രോഡ്‌വേ റോഡ്, കോക്ക്‌ബേൺ റോഡ്, സെപ്പിംഗ്‌സ് റോഡ്, ബൗറിംഗ് ഹോസ്പിറ്റൽ, ഇൻഫൻട്രി റോഡ് , വിവി ടവേഴ്സ്, എംഎസ് ബിൽഡിംഗ്, സിഐഡി, എംഇജി സെൻ്റർ, രാജ്ഭവൻ, വസന്തനഗർ, വിധാന സൗധ, വികാസ സൗധ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

ജൂൺ 11ന് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ അഡുഗോഡി, സലാർപുരിയ ടവർ, ചിക്ക അഡുഗോഡി, നഞ്ചപ്പ ലേഔട്ട്, ചിക്ക ലക്ഷ്മയ്യ ലേഔട്ട്, വിൽസൺ ഗാർഡൻ, ലക്കസാന്ദ്ര, ലാൽജിനഗർ എന്നിവിടങ്ങളിലും

ജൂൺ 12ന് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ ശ്രീനഗർ, ഹൊസകെരെഹള്ളി, വീരഭദ്രനഗർ, ന്യൂ ടിംബർയാർഡ് ലേഔട്ട്, ത്യാഗരാജനഗർ, ബനശങ്കരി, കത്രിഗുപ്പെ, ഗിരിനഗർ നാലാം ഘട്ടം, വിൽസൺ ഗാർഡൻ, ജെസി റോഡ്, ശാന്തിനഗർ, റിച്ച്‌മണ്ട് സർക്കിൾ, റസിഡൻസി റോഡ്, എൽസിഡിസി റോഡ്, സമ്പാങ്കിരാമനഗർ, കെഎച്ച് റോഡ്, സുബ്ബയ്യ സർക്കിൾ, സുധാമനഗർ എന്നിവിടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു.

TAGS: BESCOM, BENGALURU UPATES, ELECTRICITY
KEYWORDS: Power cuts in parts of bangalore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *