പവര്‍ ഗ്രൂപ്പില്‍ സ്ത്രീകളുണ്ട്, എനിക്ക് 9 സിനിമകള്‍ നഷ്ടമായി; ശ്വേതാ മേനോൻ

പവര്‍ ഗ്രൂപ്പില്‍ സ്ത്രീകളുണ്ട്, എനിക്ക് 9 സിനിമകള്‍ നഷ്ടമായി; ശ്വേതാ മേനോൻ

കൊച്ചി: സ്ത്രീകളുടെ ഏറ്റവും വലിയ ശത്രു സ്ത്രീകള്‍ തന്നെയാണെന്ന് നടി ശ്വേതാ മേനോൻ. മലയാള സിനിമയില്‍ പവർ ഗ്രൂപ്പ് ഉണ്ടെന്നും അതില്‍ സ്ത്രീകളും ഉണ്ടെന്നും ശ്വേത വ്യക്തമാക്കി. അനധികൃത വിലക്ക് താനും നേരിട്ടെന്നും കരാർ ഒപ്പിട്ട ശേഷം ഒമ്പത് സിനിമകള്‍ ഇല്ലാതായെന്നും ശ്വേതാ മേനോൻ പറഞ്ഞു.

പവർ ഗ്രൂപ്പില്‍ സ്ത്രീകളുമുണ്ട്. സിനിമയില്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ചൂഷണത്തിന് വിധേയമാകുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ടു കർശനമായ നിയമം വരണം. ഹേമ കമ്മറ്റി റിപ്പോർട്ട് അഞ്ചുവർഷം വൈകിപ്പിച്ചെന്നും ശ്വേത പറഞ്ഞു. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച്‌ ഉണ്ട്. രഞ്ജിത്തിനെതിരായ ആരോപണം ഞെട്ടിപ്പിച്ചെന്നും നടി പറഞ്ഞു.

എന്റെ അടുത്ത് ആരും വന്നിട്ടില്ല. നോ പറയേണ്ടിടത്ത് നോ പറയാൻ അറിയാം. പരാതി പറഞ്ഞാല്‍ കുറ്റപ്പെടുത്തല്‍ നേരിടേണ്ടി വരുന്നതു കൊണ്ടാണ് ധൈര്യപൂർവം ആരും മുന്നോട്ടുവരാത്തത്. വനിതാ പ്രാതിനിധ്യമുള്ള എന്റെ സിനിമയെ ഒതുക്കാൻ ചിലർ ശ്രമിച്ചുവെന്നും ശ്വേത പറഞ്ഞു.

TAGS : SWATHA MENON | HEMA COMMITTEE
SUMMARY : There are women in the power group and I missed 9 movies; Shweta Menon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *