അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി പി.പി ദിവ്യ

അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി പി.പി ദിവ്യ

കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തില്‍ ജാമ്യം ലഭിച്ച പി.പി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. എല്ലാ തിങ്കളാഴ്ച്ചയും ഹാജരാകണമെന്ന ജാമ്യ വ്യവസ്ഥയെ തുടർന്നാണിത്. കണ്ണൂർ ടൗണ്‍ സ്റ്റേഷനിലെ എസ്‌എച്ച്‌ഒ ആയ ശ്രീജിത്ത് കോടേരിക്ക് മുന്നിലാണ് ദിവ്യ ഹാജരായത്.

ഒരു ലക്ഷം രൂപയുടെ ആള്‍ ജാമ്യം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകണം, കണ്ണൂർ ജില്ല വിട്ട് പോകരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ദിവ്യക്ക് ജാമ്യം ലഭിച്ചത്. സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് കഴിഞ്ഞ ദിവസം ദിവ്യ വ്യക്തമാക്കിയിരുന്നു.

കേസിൽ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴി വീണ്ടും എടുക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എഡിഎം കുറ്റസമ്മതം നടത്തിയെന്ന കളക്ടറുടെ മൊഴി സംശയകരമാണെന്ന് നവീൻ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിന് ശേഷം ഇതുവരെ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല.

TAGS : PP DIVYA | ADM NAVEEN BABU
SUMMARY : PP Divya appeared before the investigation team

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *