പരിപാടിയിലേക്ക് ക്ഷണിച്ചത് ജില്ലാ കളക്ടര്‍; മുൻകൂര്‍ ജാമ്യഹര്‍ജി നല്‍കി പിപി ദിവ്യ

പരിപാടിയിലേക്ക് ക്ഷണിച്ചത് ജില്ലാ കളക്ടര്‍; മുൻകൂര്‍ ജാമ്യഹര്‍ജി നല്‍കി പിപി ദിവ്യ

കണ്ണൂർ: എഡിഎം നവീൻ ബാബു മരിച്ച കേസില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ മുൻകൂർ ജാമ്യഹർജി നല്‍കി. തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് ദിവ്യ ജാമ്യ ഹർജി നല്‍കിയത്. തന്റെ സംസാരം സദുദ്ദേശപരമാണെന്നാണ് ദിവ്യ ജാമ്യഹർജിയില്‍ ചൂണ്ടിക്കാട്ടിയത്.

പരിപാടിയിലേക്ക് താൻ ക്ഷണിക്കാതെ പങ്കെടുത്തതല്ല എന്നാണ് ജാമ്യഹർജിയില്‍ ദിവ്യ പറയുന്നത്. കണ്ണൂർ ജില്ല കളക്ടർ അരുണ്‍ കെ വിജയൻ ക്ഷണിച്ചിട്ടാണ് താൻ ചടങ്ങില്‍ എത്തിയത്. പ്രസംഗിക്കാൻ ക്ഷണിച്ചതും കളക്ടർ തന്നെയായിരുന്നു. പ്രസംഗം ഏതെങ്കിലും വ്യക്തിയെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നില്ല. ഫയല്‍ നീക്കം വേഗത്തിലാക്കണമെന്നത് മാത്രമായിരുന്നു തന്റെ ഉദ്ദേശ്യം. അന്വേഷണത്തില്‍ നിന്നും ഒളിച്ചോടില്ല. അറസ്റ്റ് തടഞ്ഞ് മുൻകൂർ ജാമ്യഹർജി നല്‍കണമെന്നും ഹർജിയില്‍ വ്യക്തമാക്കുന്നു.

ദിവ്യ ചടങ്ങിന് എത്തുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍, ഇങ്ങനെയൊക്കെ പെരുമാറാനാണന്ന് തനിക്ക് അറിയില്ലെന്നുമായിരുന്നു നേരത്തെ ജില്ലാ കളക്ടർ പ്രതികരിച്ചിരുന്നത്. നവീന്റെ മരണത്തില്‍ കളക്ടർക്കും പങ്കുണ്ടെന്ന വിമർശനം ശക്തമാണ്. കളക്ടർ അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു ദിവ്യ എത്തിയതെന്നും വിമർശനങ്ങള്‍ ഉയരുന്നുണ്ട്.

TAGS : PP DIVYA | BAIL APPLICATION
SUMMARY : District Collector invited to the event; PP Divya filed anticipatory bail petition

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *