പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, ഞാന്‍ വേട്ടയാടപ്പെട്ട നിരപരാധി; ഈസ്റ്റര്‍ ദിനത്തില്‍ വിഡിയോയുമായി പി പി ദിവ്യ

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, ഞാന്‍ വേട്ടയാടപ്പെട്ട നിരപരാധി; ഈസ്റ്റര്‍ ദിനത്തില്‍ വിഡിയോയുമായി പി പി ദിവ്യ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ അന്വേഷണം നേരിടുന്നതിനിടെ വീഡിയോയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ. ഈസ്റ്റർ ആശംസകള്‍ അറിയിച്ച്‌ യൂട്യൂബിലൂടെയാണ് പുതിയ വീഡിയോ ദിവ്യ പങ്കുവച്ചിരിക്കുന്നത്. ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

നിസ്വാർഥരായ മനുഷ്യർക്ക് വേണ്ടി ചോദ്യങ്ങള്‍ ഉയർത്തിയതിനാണ് യേശുവിനെ ക്രൂശിച്ചത്. യേശുവിനെ ക്രൂശിച്ചതും കല്ലെറിഞ്ഞതും കൂടെ നടന്നവർ തന്നെയെന്നും ദിവ്യ പറഞ്ഞു. വേട്ടയാടപ്പെട്ടവരുടെ ആത്യന്തിക സത്യത്തിൻ്റെ ദിനം വരിക തന്നെ ചെയ്യും, നമ്മുടെ ജീവിതം സത്യസന്ധമാണെങ്കില്‍ ഏത് പാതളത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പി.വി. ദിവ്യ. എത്ര സത്യസന്ധമായി ജീവിച്ചാലും ആള്‍ക്കൂട്ടം കാര്യമറിയാതെ കല്ലെറിയും, സത്യം ഒരു നാള്‍ ഉയർത്തെഴുന്നേല്‍ക്കും എന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നത്.

TAGS : PP DIVYA
SUMMARY : PP Divya with a video on Easter Day

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *