പി പി ദിവ്യയെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കും; നടപടിയുമായി സിപിഎം

പി പി ദിവ്യയെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കും; നടപടിയുമായി സിപിഎം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി. ദിവ്യയെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കും. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമായത്. ദിവ്യയില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തിയാണ് നടപടി. നടപടിക്ക് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം തേടും. നടപടി അംഗീകരിച്ചാല്‍ ദിവ്യ ബ്രാഞ്ച് അംഗം മാത്രമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തുനിന്ന് ദിവ്യയെ നേരത്തെ നീക്കിയിരുന്നു. ഉപതിരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് തീരുമാനം. പി പി ദിവ്യയെ സിപിഐഎം സംരക്ഷിക്കുന്നു എന്ന പ്രതീതി ഉണ്ടായിരുന്നു

പി പി ദിവ്യയുടെ ജാമ്യഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി നാളെയാണ് വിധിപറയുക. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന്‌ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ ദിവ്യയെ അറസ്‌റ്റ് ചെയ്‌തത്‌.
<BR>
TAGS : PP DIVYA | ADM NAVEEN BABU DEATH | CPM
SUMMARY : PP will remove Divya from all party posts; CPM with action

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *