പി.ആര്‍. ശ്രീജേഷിന് സംസ്ഥാന സര്‍ക്കരിന്‍റെ ആദരം; രണ്ട് കോടി പാരിതോഷികം പ്രഖ്യാപിച്ചു

പി.ആര്‍. ശ്രീജേഷിന് സംസ്ഥാന സര്‍ക്കരിന്‍റെ ആദരം; രണ്ട് കോടി പാരിതോഷികം പ്രഖ്യാപിച്ചു

പാരീസ് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കിയിലെ മലയാളി താരം പി.ആര്‍. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികമായി നല്‍കാന്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു. പാരീസ് ഒളിമ്പിക്‌സില്‍ സ്‌പെയിനിനെ തകര്‍ത്താണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഒന്നിന് എതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം.

ശ്രീജേഷിനെ ആദരിക്കുന്ന വലിയ ചടങ്ങായി നടത്താനാണ് സർക്കാരിന്റെ നീക്കം. ടീമിലെ മറ്റു അംഗങ്ങളേയും പങ്കെടുപ്പിച്ച്‌ കൊണ്ടായിരിക്കും ചടങ്ങുകളെന്നാണ് വിവരം. ഇത്തവണത്തെ ഒളിമ്പിക്സില്‍ സ്പെയിനെതിരെ ആയിരുന്നു ഇന്ത്യൻ ഹോക്കി താരങ്ങളുടെ നേട്ടം.

ശ്രീജേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ അവസാന മത്സരമായിരുന്നു അത്. വെങ്കല മെഡല്‍ നേട്ടത്തോടെ പടിയിറങ്ങാൻ സാധിച്ചതില്‍ അത്യധികം സന്തോഷവാനാണെന്ന് ശ്രീജേഷ് പ്രതികരിച്ചിരുന്നു. ടൂർണമെന്റിലുടനീളം ശ്രീജേഷ് കാഴ്ചവച്ച പ്രകടനമായിരുന്നു ടീമിനെ വീണ്ടും മെഡല്‍ നേട്ടത്തിലേക്ക് നയിച്ചത്.

TAGS : PR SREEJESH | GOVERNMENT
SUMMARY : PR Sreejesh honored by the state government; A reward of two crores has been announced

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *