പ്രമോദ് വധക്കേസ്; സിപിഎം പ്രവര്‍ത്തകരുടെ ശിക്ഷ ശരിവച്ചു

പ്രമോദ് വധക്കേസ്; സിപിഎം പ്രവര്‍ത്തകരുടെ ശിക്ഷ ശരിവച്ചു

കൂത്തുപറമ്പ് മൂര്യാട് കുമ്പള പ്രമോദ് വധക്കേസില്‍ പത്ത് സിപിഎം പ്രവർത്തകരുടെ ശിക്ഷ ശരിവച്ച്‌ ഹൈക്കോടതി. പ്രതികള്‍ 75,000 രൂപ പിഴയുമൊടുക്കണം. ആർഎസ്‌എസ് പ്രവർത്തകനായ പ്രമോദിനെ(33) വെട്ടിക്കൊന്ന കേസില്‍ തലശേരി അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും 75,000 രൂപ പിഴയും വിധിച്ചത്.

തുടർന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. 2015ല്‍ വിചാരണയ്ക്കിടെ കേസിലെ ഒന്നാം പ്രതി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം താച്ചിയോട് ബാലകൃഷ്ണൻ മരിച്ചിരുന്നു.
ഇയാളെ ഒഴിവാക്കി രണ്ട് മുതല്‍ 11 വരെ പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിശദമായ വാദത്തിന് ശേഷമാണ് ഹൈക്കോടതി വിധി ശരിവച്ചത്.

മൂര്യാട്ടെ ചോതിയില്‍ താറ്റ്യോട്ട് ബാലകൃഷ്ണന്‍, മണാംപറമ്പത്ത് കുന്നപ്പാടി മനോഹരന്‍, മാണിയപറമ്പത്ത് നാനോത്ത് പവിത്രന്‍, പാറക്കാട്ടില്‍ അണ്ണേരി പവിത്രന്‍, ചാലിമാളയില്‍ പാട്ടാരി ദിനേശന്‍, കുട്ടിമാക്കൂലില്‍ കുളത്തുംകണ്ടി ധനേഷ്, ജാനകി നിലയത്തില്‍ കേളോത്ത് ഷാജി, കെട്ടില്‍ വീട്ടില്‍ അണ്ണേരി വിപിന്‍, ചാമാളയില്‍ പാട്ടാരി സുരേഷ് ബാബു, കിഴക്കയില്‍ പാലേരി റിജേഷ്, ഷമില്‍ നിവാസില്‍ വാളോത്ത് ശശി എന്നിവരാണ് കേസിലെ പ്രതികള്‍.

TAGS : LATEST NEWS
SUMMARY : Pramod murder case; CPM workers’ convictions upheld

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *