ബെംഗളൂരു : പ്രണവം ട്രസ്റ്റിന്റെ വിഷു ആഘോഷം മേയ് നാലിന് രാവിലെ ഒൻപതു മുതൽ രണ്ടുമണിവരെ മല്ലേശ്വരം വ്യാളികാവൽ ചൗഡയ്യ മെമ്മോറിയലിനു പുറകിലുള്ള തെലുഗു വിജ്ഞാന സമിതിയിൽ നടക്കും. ചലച്ചിത്ര നടൻ ടി.ജി. രവി, എഴുത്തുകാരൻ ആർ.കെ. രവി എന്നിവർ അതിഥികളാകും. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, വിഷുക്കണി, കൈനീട്ടം, ഗായകരായ അതിഥിയും അനന്യയും നേതൃത്വം നൽകുന്ന സംഗീത പരിപാടി, ശ്രീപ്രിയയും പ്രസാദും നേതൃത്വം നൽകുന്ന ധ്വനി-ദ മ്യൂസിക് പീപ്പിൾ എന്ന പരിപാടി, വിഷുസദ്യ എന്നിവയുണ്ടാകും. ഫോണ് : 9902433338, 9900094727.
<BR>
TAGS : PRANAVAM TRUST | VISHU 2025

Posted inASSOCIATION NEWS
