പ്രവാസി കോണ്‍ഗ്രസ് കര്‍ണാടക മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ അനുസ്മരിച്ചു

പ്രവാസി കോണ്‍ഗ്രസ് കര്‍ണാടക മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ അനുസ്മരിച്ചു

ബെംഗളൂരു: പ്രവാസി കോണ്‍ഗ്രസ് കര്‍ണാടക സംഘടിപ്പിച്ച ഡോ. മന്‍മോഹന്‍ സിംഗ് അനുസ്മരണ പരിപാടി അഡ്വ. എല്‍ദോസ് കുന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഡോ.മന്‍മോഹന്‍ സിംഗ് സംശുദ്ധ രാഷ്ട്രീയത്തിന്റെ മാതൃകയായിരുന്നെന്നും തന്റെ ഉദാരവല്‍ക്കരണ നയങ്ങളിലൂടെ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രക്ഷിച്ചതും, വിവരാകാശ നിയമം, തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷ പദ്ധതി തുടങ്ങിയ നിരവധിയായ നിയമങ്ങളും 70,000 കോടി കാര്‍ഷിക കടം എഴുതി തള്ളിയതും അദ്ദേഹത്തെ സാധാരണക്കാരുടെ പ്രധാനമന്ത്രിയാക്കി മാറ്റിയെന്നും എല്‍ദോസ് പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ അവസാന വാര്‍ത്താസമ്മേളനം നടത്തിയത് ഡോ. മന്‍മോഹന്‍ സിംഗ് ആയിരുന്നു എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. സത്യന്‍ പുത്തൂര്‍ ഡോ.മന്‍മോഹന്‍സിംഗിന്റെ ഒപ്പം പ്രവര്‍ത്തിച്ച അനുഭവങ്ങളും വിവരിച്ചു. ജനറല്‍ സെക്രട്ടറി വിനു തോമസ്, ട്രഷറര്‍ സുമോജ് മാത്യു, ഡിസിസി ഭാരവാഹികളായ അലക്‌സ് ജോസഫ്, എ ആര്‍ രാജേന്ദ്രന്‍, ജയ്‌സണ്‍ ലൂക്കോസ്, ഡോ. ബെന്‍സണ്‍, ഡോ.നകുല്‍, പ്രവാസി കോണ്‍ഗ്രസ് ഭാരവാഹികളായ വി.ഒ. ജോണിച്ചന്‍, എം പി ആന്റോ, സാബു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ദിനു ജോസ്, തരുണ്‍ തങ്കച്ചന്‍, ഡിജോ മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
<BR>
TAGS : PRAVASI CONGRESS KARNATAKA,

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *