പ്രവാസി കോൺഗ്രസ് സ്നേഹസാന്ത്വനം

പ്രവാസി കോൺഗ്രസ് സ്നേഹസാന്ത്വനം

ബെംഗളൂരു: കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് പ്രവാസി കോണ്‍ഗ്രസ് കെ. അര്‍. പുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹസാന്ത്വനം അനുസ്മരണപരിപാടി സംഘടിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ഡി കെ മോഹന്‍ ബാബു ഉദ്ഘാടനം ചെയ്തു. കെഅര്‍ പുരം മണ്ഡലം പ്രസിഡന്റ് ജിജു ജോസ് അധ്യക്ഷത വഹിച്ചു. മുന്‍ എംപി പ്രൊഫ. രാജീവ് ഗൗഡ മുഖ്യാതിഥി ആയിരുന്നു. എക്കാലവും ലളിത ജീവിതശൈലി സ്വീകരിച്ച ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്കൊപ്പം ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ഉറച്ചുനിന്ന നേതാവായിരുന്നുവെന്ന് പ്രൊഫ. രാജീവ് ഗൗഡ അനുസ്മരിച്ചു.

പ്രവാസി കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വ. സത്യന്‍ പുത്തൂര്‍, വിനു തോമസ്, എസ് കെ നായര്‍, സി പി രാധാകൃഷ്ണന്‍, ഫാദര്‍ ഡോണി, ജെയ്‌സണ്‍ ലുക്കോസ് എന്നിവര്‍ സംസാരിച്ചു. സുമേഷ് എബ്രഹാം, ആഷ്‌ലിന്‍ ജോണ്‍, സുഭാഷ് കുമാര്‍, പുഷ്പന്‍, സജീവന്‍, എ ജെ ജോര്‍ജ്, ഡോ. നകുല്‍, സുമോജ് മാത്യു, അലക്‌സ് ജോസഫ്, ഡോ. കെ കെ ബെന്‍സണ്‍, തോമസ് എ, സഞ്ജയ് അലക്‌സ്, ഷാജി ടോം, ബിജോയ് ജോണ്‍ മാത്യു, ജോജോ ജോര്‍ജ്, ബെന്നി, മനു മുരളി, അനോദ് യു, കുമാരന്‍, ശിവദാസ്, പ്രഭാഷ്, ബിനോയ്, പ്രിന്‍സ് സാല്‍വി എന്നിവര്‍ നേതൃത്വം നല്‍കി.

ചടങ്ങില്‍ നിര്‍ധനരായ 200 ഓളം കുട്ടികള്‍ക്ക് പഠനസഹായ വിതരണം നടത്തി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുത്തവര്‍ക്കും ഭക്ഷണവും നല്‍കി. സ്‌നേഹ സ്വാന്ത്വനത്തിന്റെ ഭാഗമായി ശാന്തിനിലയം ഹോസ്പിറ്റലിഉള്ള അന്തേവാസികള്‍ക്ക് ഭക്ഷണവും വിതരണം ചെയ്തു.
<br>
TAGS : PRAVASI CONGRESS KARNATAKA

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *