ദുരിതബാധിതർക്ക് സഹായവുമായി പ്രവാസി മലയാളി അസോസിയേഷന്‍

ദുരിതബാധിതർക്ക് സഹായവുമായി പ്രവാസി മലയാളി അസോസിയേഷന്‍

ബെംഗളൂരു: വയനാട്ടില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിന്റേയും ഭാഗമായി ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ സഹായവുമായി വൈറ്റ്‌ഫീല്‍ഡ് പ്രവാസി മലയാളി അസോസിയേഷന്‍. അംഗങ്ങളില്‍ നിന്നും വൈറ്റ്‌ഫീല്‍ഡ് ഭാഗത്തുള്ള സുമനസ്സുകളായ ആളുകളില്‍ നിന്നും ശേഖരിച്ച വിവിധ ആവശ്യസാധനങ്ങള്‍ കഴിഞ്ഞ ദിവസം ദുരിതബാധിതർക്ക് എത്തിച്ചു നൽകി. പ്രസിഡന്റ് രമേഷ്‌കുമാര്‍, സെക്രട്ടറി രാഗേഷ്‌ മറ്റു ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പണമായി കിട്ടിയ തുകകൊണ്ട്‌ ആവശ്യ സാധനങ്ങള്‍ വാങ്ങിക്കുകയും കൂടാതെ ശേഖരിച്ച എല്ലാ ആവശ്യസാധനങ്ങളും ക്യത്യമായി പാക്ക്‌ ചെയ്‌ത്‌ സുരക്ഷിതമായി ദുരിതബാധിതര്‍ക്ക്‌ എത്തിക്കുവാനും സംഘടനയ്ക്ക്‌ കഴിഞ്ഞു.  കഴിഞ്ഞ പ്രളയകാലത്തും ഇത്തരം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സംഘടന സജീവമായി ഇടപ്പെട്ടിരുന്നു.

<br>
TAGS : PRAVASI MALAYALI ASSOCIATION
SUMMARY : Pravasi Malayali Association to help the affected

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *