ഗര്‍ഭിണിയെയും രണ്ടുവയസ്സുകാരനെയും ട്രെയിനില്‍ നിന്ന്‌ ഇറക്കിവിട്ടു; യുവതി തലകറങ്ങി വീണു

ഗര്‍ഭിണിയെയും രണ്ടുവയസ്സുകാരനെയും ട്രെയിനില്‍ നിന്ന്‌ ഇറക്കിവിട്ടു; യുവതി തലകറങ്ങി വീണു

ഗർഭിണിയെയും കൂടെയുണ്ടായിരുന്ന രണ്ടുവയസ്സുകാരനെയും ടിടിഇ ട്രെയിനില്‍ നിന്ന്‌ ഇറക്കിവിട്ടതായി പരാതി. വെള്ളൂർ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിവിട്ട കളമശ്ശേരി ഗ്ലാസ് കമ്ബനി കോളനിയില്‍ താമസിക്കുന്ന ബെംഗളൂരു സ്വദേശിനിയായ സരസ്വതി(37) ബോധരഹിതയായി വീണു.

സംഭവം കണ്ടുനിന്ന യാത്രക്കാർ വെള്ളൂർ പോലീസില്‍ വിവരമറിയിക്കുകയും സരസ്വതിയെയും രണ്ടുവയസ്സുകാരനെയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. കന്യാകുമാരിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ഐലൻറ് എക്സ്പ്രസില്‍ കോട്ടയത്തു നിന്നാണ് ഇവർ കയറിയത്.

ടിക്കറ്റെടുത്തില്ലെന്നാരോപിച്ച്‌ ടിടിഇ ഇരുവരെയും വെള്ളൂർ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിവിടുകയായിരുന്നു. സ്റ്റേഷനില്‍ ബോധരഹിതയായി വീണ സരസ്വതിയെ റെയില്‍വേ അധികൃതർ സഹായിച്ചില്ലെന്നും ആരോപണമുണ്ട്.


TAGS: TRAIN| TTE| BENGALURU|
SUMMARY: Complaint that a pregnant woman and a two-year-old child were dropped from the train

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *