മാറ്റി വച്ച സന്ദര്‍ശനം വീണ്ടും: രാഷ്ട്രപതി 19 ന് ശബരിമലയില്‍ എത്തും

മാറ്റി വച്ച സന്ദര്‍ശനം വീണ്ടും: രാഷ്ട്രപതി 19 ന് ശബരിമലയില്‍ എത്തും

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുര്‍മു മെയ് 19 ന് തന്നെ ശബരിമല സന്ദര്‍ശിക്കും. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം റദ്ദാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നതോടെയാണ് സന്ദര്‍ശനം വീണ്ടും പുനക്രമീകരിച്ചത്. മുന്‍ നിശ്ചയിച്ചത് പോലെ മെയ് 19 ന് തന്നെ രാഷ്ട്രപതി ശബരിമലയില്‍ എത്തുമെന്ന് രാഷ്ട്രപതി ഭവന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.

നേരത്തെ മെയ് 19 ന് ആയിരുന്നു സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയുടെ സൈനിക നടപടി ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക പരിപാടികള്‍ എല്ലാം റദ്ദാക്കി. ഇതിന്റെ ഭാഗമായി ശബരിമല സന്ദര്‍ശനവും ഒഴിവാക്കി. ഇക്കാര്യം ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാരിനെ രാഷ്ട്രപതി ഭവനില്‍ നിന്ന് അറിയിക്കുകയും ചെയ്തു.

TAGS : SABARIMALA
SUMMARY : Postponed visit resumes: President to arrive in Sabarimala on 19th

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *