രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം റദ്ദാക്കി

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം റദ്ദാക്കി

ഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം മാറ്റി. ഇടവമാസ പൂജകൾ കണ്ട് തൊഴാന്‍ രാഷ്ട്രപതി ശബരിമലയിലേക്ക് നിശ്ചയിച്ചിരുന്ന യാത്രയാണ് റദ്ദാക്കിയത്. ഈ മാസം 18, 19 തീയതികളിൽ രാഷ്‌ട്രപതി ശബരിമലയിൽ എത്തുമെന്നായിരുന്നു വിവരം.  ഇതോ​ടെ ഈ ​മാ​സം 18നും 19​നും വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കി​ങ് നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ച്ചു.

ഇ​ന്ത്യ-​പാ​കി​സ്താ​ൻ സം​ഘ​ർ​ഷ പ​ശ്ചാ​ത്ത​ല​ത്തി​ൽ ​േവ്യാ​മ​ഗ​താ​ഗ​ത​ത്തി​നും വി.​വി.​ഐ.​പി യാ​ത്ര​ക​ൾ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർന്നാണ്​​ രാ​ഷ്ട്ര​പ​തിയുടെ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കിയത് . ഇ​ക്കാ​ര്യം അ​റി​യി​ച്ച് രാ​ഷ്ട്ര​പ​തി​യു​ടെ ഓ​ഫി​സി​ൽ​നി​ന്ന് അ​റി​യി​പ്പ് ല​ഭി​ച്ച​താ​യി ജി​ല്ല ക​ല​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
<BR>
TAGS : DRAUPADI MURMU | SABARIMALA
SUMMARY : President’s Sabarimala visit cancelled

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *