ബെംഗളൂരു: കർണാടകയിൽ പ്രീമിയം ബ്രാൻഡ് മദ്യത്തിൻ്റെ വില കുറയും. 100 രൂപ മുതൽ 2000 രൂപ വരെയാണ് കുറയുക. പ്രീമിയം മദ്യത്തിൻ്റെ നികുതി സ്ലാബിൽ മാറ്റം വരുത്തിയതോടെയാണ് വില കുറയുന്നത്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ പ്രീമിയം മദ്യത്തിൻ്റെ വിലയില്‍ 20% ത്തോളം കുറവുണ്ടാകും. കഴിഞ്ഞ വർഷം സർക്കാർ മദ്യവില വർധിപ്പിച്ചിരുന്നു. ഇതോടെ വരുമാന നഷ്ടവുമുണ്ടായി. ഇതേതുടര്‍ന്നാണ് നികുതി സ്ലാബ് 18-ൽ നിന്ന് 16 ലേക്ക് കുറച്ചത്.
<br>
TAGS : KARNATAKA | LIQUOR
SUMMARY : Prices of premium brand liquor reduced in Karnataka

Posted inKARNATAKA LATEST NEWS
