ഓൺലൈൻ ട്രേഡിങ്ങിലൂടെ വൈദികന്റെ 1.50 കോടി രൂപ തട്ടിയെടുത്തു; രണ്ട് പേർ പിടിയിൽ

ഓൺലൈൻ ട്രേഡിങ്ങിലൂടെ വൈദികന്റെ 1.50 കോടി രൂപ തട്ടിയെടുത്തു; രണ്ട് പേർ പിടിയിൽ

കോട്ടയം: കോട്ടയം കടുത്തുരത്തിയിൽ ഓൺലൈൻ ട്രേഡിംങ് തട്ടിപ്പിലൂടെ വൈദികന്റെ 15 കോടി തട്ടിയെടുത്ത കേസിൽ രണ്ടു പേർ പിടിയിൽ. താമരശേരി സ്വദേശി മുഹമ്മദ് മിനാജ്, ഷംനാദ് എന്നിവരാണ് പിടിയിലായത്. കോട്ടയം കടുത്തുരുത്തി പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഓൺലൈൻ ട്രേഡിങ് ആപ്പ് വഴിയാണ് തട്ടിപ്പ്. കാസറഗോഡ് സ്വദേശിയായ ഫാദർ ടിനേഷ് കുര്യനിൽ നിന്നാണ് ലാഭവിഹിതമായി വൻതുക വാ​ഗ്ദാനം ചെയ്ത് പലപ്പോഴായി 1.50 കോടി രൂപ പ്രതികൾ തട്ടിയത്.

ഇരുവരും ഉത്തരേന്ത്യൻ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവർക്കും ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് 1.40 ലക്ഷം രൂപ കിട്ടി. ഈ തുക പ്രതികൾ എടിഎം വഴി പിൻവലിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണെന്ന് പോലീസ് അറിയിച്ചു.
<BR>
TAGS : ONLINE FRAUD | ARRESTED
SUMMARY : Priest’s Rs 1.50 crore embezzled through online trading; Two arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *