വായുമലിനീകരണം; ഡൽഹിയിലെ പ്രൈമറി സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേയ്ക്ക്

വായുമലിനീകരണം; ഡൽഹിയിലെ പ്രൈമറി സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേയ്ക്ക്

ഡൽഹി: ഡൽഹിയിലെ വായുമലിനീകരണം വർധിച്ചതോടെ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളും ഓൺലൈനായി നടത്തുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. ഡൽഹി-എൻസിആറിലെ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ (ജിആർഎപി) സ്റ്റേജ് 3 പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്നാണ് പ്രൈമറി ക്ലാസുകൾ ഓൺലൈനായി മാറ്റാനുള്ള തീരുമാനം.

വ്യാഴാഴ്ച രാവിലെ 6 മണിക്ക് സംസ്ഥാനത്തെ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 432 ആയി ഉയർന്നതോടെ വായു ഗുണനിലവാരം ഈ ആഴ്‌ച ഗുരുതരമായ നിലയിലെത്തി. ബുധനാഴ്ച വൈകുന്നേരത്തോടെ ഡൽഹിയിലെ എക്യുഐ നില 429ൽ എത്തിയിരുന്നു. എന്നാൽ രാത്രി 11 മണിയോടെ 452 ആയി ഉയർന്നു. വ്യാഴാഴ്ച രാവിലെ ആറ് മണിക്ക് എ.ക്യു.ഐ 432 ആയിരുന്നു.

TAGS: NATIONAL | AIR POLLUTION
SUMMARY: Air pollution on rise, Delhi primary schools go for online classes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *