അമ്പതിനായിരം കുടുംബങ്ങള്‍ക്കുകൂടി മുൻഗണനാ റേഷൻ കാര്‍ഡുകള്‍

അമ്പതിനായിരം കുടുംബങ്ങള്‍ക്കുകൂടി മുൻഗണനാ റേഷൻ കാര്‍ഡുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അമ്പതിനായിരം പേർക്ക് ഇന്ന് മുൻഗണന റേഷൻ കാർഡുകള്‍ വിതരണം ചെയ്യും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. വിമൻസ് കോളജില്‍ വച്ചാണ് റേഷൻ കാർഡ് വിതരണം. മുൻഗണനേതര റേഷൻ കാർഡുകള്‍ തരം മാറ്റുന്നതിന് കഴിഞ്ഞ നവംബർ 15 മുതല്‍ ഡിസംബർ 15 വരെ അവസരം നല്‍കിയിരുന്നു.

75000ല്‍ പരം അപേക്ഷകളാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന് ലഭിച്ചത്. 63,000ത്തിലധികം അപേക്ഷകരില്‍ ആദ്യ അമ്പതിനായിരം പേർക്കാണ് ഇപ്പോള്‍ മുൻഗണന കാർഡുകള്‍ നല്‍കുന്നത്. ബാക്കിയുള്ളവർക്ക് ഒഴിവ് വരുന്ന മുറക്ക് മുൻഗണനാ കാർഡുകള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ അനില്‍ അറിയിച്ചു.

TAGS : RATION CARD
SUMMARY : Priority ration cards for fifty thousand more families

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *