“പൃഥ്വിരാജിന് നേരെ നടക്കുന്നത് സംഘടിതമായ ആക്രമണം”; എമ്പുരാൻ വിവാദത്തില്‍ ആഷിഖ് അബു

“പൃഥ്വിരാജിന് നേരെ നടക്കുന്നത് സംഘടിതമായ ആക്രമണം”; എമ്പുരാൻ വിവാദത്തില്‍ ആഷിഖ് അബു

കൊച്ചി: പൃഥ്വിരാജിന് താന്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് സംവിധായകന്‍ ആഷിഖ് അബു. ‘എമ്പുരാന്‍’ വിവാദത്തില്‍ പ്രതികരിച്ചാണ് ആഷിഖ് അബു സംസാരിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ സിനിമയ്ക്ക് നേരെ ഭീഷണിയുണ്ടാകുകയും അതിന് വഴങ്ങേണ്ടിവരുകയും ചെയ്ത സങ്കടകരമായ അവസ്ഥയിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഒന്നാകെ പൃഥ്വിരാജിന് ഒപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ യാതൊരുവിധ സംശയവും ഇല്ല. വ്യക്തിപരമായി പൃഥ്വിരാജിന് ഞാന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും ആഷിഖ് അബു വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി എമ്ബുരാനെതിരെ വരുന്ന വിവാദങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. വളരെ നിര്‍ഭാഗ്യകരമായൊരു അവസ്ഥ ഉണ്ടെന്ന തിരിച്ചറിവ് ഭയപ്പാടോട് കൂടി കാണേണ്ട അവസ്ഥ. അതും മലയാളത്തിലെ ഏറ്റവും വലിയ സിനിമയ്ക്ക് നേരെ തന്നെ വരികയും ഭീഷണിക്ക് വഴങ്ങുകയും ചെയ്ത ഏറ്റവും സങ്കടകരമായ അവസ്ഥയിലാണ് നമ്മളൊക്കെ ഉള്ളത്.

മലയാളത്തിലെ ഏറ്റവും പ്രമുഖരായിട്ടുള്ള ഫിലിം മേക്കേഴ്‌സ്, വലിയൊരു ബാനര്‍, ആന്റണി പെരുമ്ബാവൂരിനെ പോലെ ആഘോഷിക്കപ്പെടുന്ന നിര്‍മ്മാതാവ് തുടങ്ങി വലിയൊരു സംഘം ചെയ്ത സിനിമയ്ക്കാണ് ഈ ദുര്‍വിധി ഉണ്ടായിരിക്കുന്നത്. ഭീഷണിക്ക് വഴങ്ങേണ്ടി വന്നിട്ടുള്ളത്. ഉറപ്പായുമത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

പൃഥ്വിരാജ് എന്ന് പറയുന്നയാള്‍ മുമ്പെ സംഘപരിവാറുകാരുടെ നോട്ടപ്പുള്ളിയാണ്. ആ വൈരാഗ്യം ഈ അവസരത്തില്‍ പൂര്‍ണ്ണ ശക്തിയോടെ ഉപയോഗിക്കുകയാണ്. അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു. ബോധപൂര്‍വമായി പൃഥ്വിരാജിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണത്.

പക്ഷേ കേരളം ഒന്നാകെ പൃഥ്വിരാജിന് ഒപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ യാതൊരുവിധ സംശയവും ഇല്ല. വ്യക്തിപരമായി പൃഥ്വിരാജിന് ഞാന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു എന്നാണ് ആഷിഖ് അബു പറയുന്നത്. അതേസമയം, ആസിഫ് അലിയും പൃഥ്വിരാജിന് പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്തെത്തിയിരുന്നു. സിനിമയെ സിനിമയായി മാത്രം കാണണം എന്നാണ് ആസിഫ് അലി പറഞ്ഞത്.

TAGS : ASHIQ ABU
SUMMARY : “There is an organized attack on Prithviraj”; Aashiq Abu on the Empuran controversy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *