പാലായിൽ സ്വകാര്യ ബസ് തെങ്ങിലിടിച്ച് അപകടം: ഡ്രൈവർ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

പാലായിൽ സ്വകാര്യ ബസ് തെങ്ങിലിടിച്ച് അപകടം: ഡ്രൈവർ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

കോട്ടയം: പാലായിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് തെങ്ങിലിടിച്ച്  ബസ് ഡ്രൈവർ മരിച്ചു. ഇടമറ്റം മുകളേൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ രാജേഷ് (43) ആണ് മരിച്ചത്. ഇന്ന് രാവിലെ ഇടമറ്റം ചീങ്കല്ല് ജംങ്ഷന് സമീപം ചേറ്റുതോട് നിന്നും പാലായ്ക്ക് വരികയായിരുന്ന കൂറ്റാരപ്പളളിൽ ബസാണ് അപകടത്തിൽപ്പെട്ടത്.

എസ്എസ്എൽസി പരീക്ഷയ്ക്ക് വരികയായിരുന്ന വിദ്യാർഥികൾ ഉൾപ്പടെ നിരവധി യാത്രക്കാർക്ക് അപകടത്തിൽ പരിക്കുപറ്റി. മൂന്ന് പേരുടെ നില ഗുരുതരമാണ്. ബസിൽ വിദ്യാർഥികൾ ഉൾപ്പെടെ നിറയെ യാത്രക്കാരുണ്ടായിരുന്നു. പത്താം ക്ലാസ്സിലെ പരീക്ഷയ്ക്കു പോയ ഇടമറ്റം സ്കൂളിലെ വിദ്യാർഥികൾക്കും പരുക്കേറ്റിട്ടുണ്ട്.
<BR>
TAGS : ACCIDENT |  KOTTAYAM
SUMMARY : Private bus crashes into coconut tree in Pala: Driver dies; three others in critical condition

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *