യാത്രക്കാരുമായി പോയ സ്വകാര്യ ബസിന് തീപിടിച്ചു

യാത്രക്കാരുമായി പോയ സ്വകാര്യ ബസിന് തീപിടിച്ചു

ബെംഗളൂരു: യാത്രക്കാരുമായി പോയ സ്വകാര്യ ബസിന് തീപിടിച്ചു. ചിത്രദുർഗയിലെ ഹിരിയൂർ ഗുയിലു ടോൾ പ്ലാസയ്ക്ക് സമീപം ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ടയർ പൊട്ടിയതിനെ തുടർന്ന് ബസിൽ തീ പെട്ടെന്ന് പടരുകയായിരുന്നു. ബസ് ജീവനക്കാർ ഉടൻ തന്നെ എല്ലാ യാത്രക്കാരെയും പുറത്തേക്ക് ഇറക്കി. തീപിടുത്തത്തിൽ ആളപായമില്ല. ടയർ പൊട്ടിയ ഉടൻ തന്നെ ഡ്രൈവർ യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടിരുന്നു.

ബസിൽ 24 യാത്രക്കാരുണ്ടായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു. അപകടത്തിൽ ബസ് ഭാഗികമായി കത്തി നശിച്ചു. ദാവൻഗരെയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു ബസിനാണ് തീപിടിച്ചത്. ഐമംഗലാൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA | FIRE
SUMMARY: Pvt bus catches fire after tyre bursts, passengers safe

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *