അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാലുപേരുടെ നില ഗുരുതരം

അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാലുപേരുടെ നില ഗുരുതരം

കോഴിക്കോട്: അത്തോളി കോളിയോട് താഴത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. കുറ്റ്യാടി ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസും കോഴിക്കോട് ഭാഗത്ത് നിന്ന് അത്തോളിയിലേക്ക് പോകുന്ന ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു, നാലുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റ 37 പേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസുകളുടെ മുൻഭാഗം അപകടത്തിൽ തകർന്ന നിലയിലാണ്. രണ്ടു ബസുകളിലേയും ഡ്രൈവന്മാർക്ക് പരുക്കേറ്റിട്ടുണ്ട്. ഡ്രൈവർ സീറ്റിനുസമീപഭാഗം ഭൂരിഭാഗവും തകർന്നനിലയിലാണ്. അതുവഴിയാണ് ഡ്രൈവറെ പുറത്തെടുത്ത് രക്ഷാപ്രവർത്തനം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. അതിനിടെ സംഭവസ്ഥലത്തിലൂടെ വരുന്ന വാഹനങ്ങൾക്ക് വേഗത കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. കുറ്റ്യാടി ബസുകൾക്കാണ് വേഗത കൂടുതലെന്നും നാട്ടുകാർ പരാതിപ്പെട്ടു.
<BR>
TAGS :
SUMMARY : Private buses collide and accident in Atholi; The condition of four people is critical

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *