ക്രിസ്മസ് അവധി വെട്ടിക്കുറക്കാനൊരുങ്ങി സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ

ക്രിസ്മസ് അവധി വെട്ടിക്കുറക്കാനൊരുങ്ങി സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ

ബെംഗളൂരു: ക്രിസ്മസ് അവധി വെട്ടിക്കുറക്കാനൊരുങ്ങി ബെംഗളൂരുവിലെ സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ. മഴ കാരണം നിരവധി ക്ലാസുകൾ നഷ്ടപ്പെട്ടെന്നും ഇത് നികത്താൻ അധിക ക്ലാസുകൾ വെക്കേണ്ടത് അത്യാവശ്യമാണെന്ന് മാനേജ്മെന്റുകൾ പറഞ്ഞു. അടുത്തിടെ നഗരത്തിൽ പെയ്ത കനത്ത മഴയെത്തുടർന്ന് സ്‌കൂളുകൾക്ക് മൂന്ന് ദിവസത്തോളം അവധി നൽകിയിരുന്നു.

അവധികൾ കാരണം പഠന സമയക്കുറവ് നികത്താൻ ശനി, ഞായർ ദിവസങ്ങളിൽ മുഴുവൻ ദിവസത്തെ ക്ലാസുകൾ നടത്താനും വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരുന്നു. എന്നാൽ സിലബസ് പൂർത്തിയാക്കാൻ ഇത് മതിയാകില്ലെന്ന് മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടി. ക്രിസ്മസ് അവധി മൂന്ന് ദിവസമാക്കി ചുരുക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിട്ടുണ്ടെന്നും, തീരുമാനം ഉടൻ ഉണ്ടാകുമെന്നും മാനേജ്മെന്റുകൾ അറിയിച്ചു.

TAGS: BENGALURU | SCHOOLS
SUMMARY: Private schools to shorten Christmas vacation to make up for classes lost to rain in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *