‘പലസ്തീൻ’ എന്ന് എഴുതിയ ബാഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍; പിന്നാലെ വിവാദം

‘പലസ്തീൻ’ എന്ന് എഴുതിയ ബാഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍; പിന്നാലെ വിവാദം

ന്യൂഡൽഹി: “പലസ്തീൻ” എന്നെഴുതിയ ബാഗ് ധരിച്ച്‌ പാര്‍ലമെന്റിലെത്തി വയനാട് എം പി പ്രിയങ്ക ഗാന്ധി. പലസ്തീന്‍ ഐക്യദാര്‍ഢ്യ സന്ദേശവുമായെത്തിയ പ്രിയങ്കക്കെതിരെ ഭരണകക്ഷിയായ ബിജെപിയില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പുയര്‍ന്നു. കറുപ്പ് ഡ്രസ്സും ധരിച്ചാണ് ബാഗുമെടുത്ത് പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തിയത്. എന്നാല്‍ പ്രിയങ്കയുടെ ഈ നീക്കത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തി.

പ്രിയങ്ക മുസ്ലിം പ്രീണനം നടത്തുന്നുവെന്നായിരുന്നു ബിജെപിയുടെ വിമർശനം. നേരത്തെയും പലതവണ പലസ്‌തീന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രിയങ്ക രംഗത്തുവന്നിട്ടുണ്ട്. അതേസമയം, പാർലമെന്റിലെ ചർച്ചയില്‍ വയനാട്ടിലെ വനാതിർത്തികളില്‍ താമസിക്കുന്നവരുടെ ദുരിതം പാർലമെന്റില്‍ പ്രിയങ്ക ഉന്നയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ തൊണ്ണൂറോളം പേർ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കാൻ നടപടി വേണമെന്നും നഷ്ടപരിഹാരത്തുക കൂട്ടണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

TAGS : PRIYANKA GANDHI
SUMMARY : Priyanka Gandhi in Parliament with bag written ‘Palestine’

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *